Sunday, June 2, 2024
spot_img

ഇനിയുള്ള ജീവിതം അത്ര “ജോളി ” അല്ല ;കൂടത്തായികേസിലെ പ്രതികളുടെ ജാമ്യാപേക്ഷ നിഷേധിച്ചു ,മൂന്ന് പ്രതികളും റിമാന്‍ഡില്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യ പ്രതി ജോളിയുടെ ജാമ്യാപേക്ഷ തള്ളി. താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ജോളിക്കു പുറമേ കൂട്ടുപ്രതികളായ മഞ്ചാടിയില്‍ വീട്ടില്‍ എം.എസ്. മാത്യു, പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍ എന്നിവരുടെയും ജാമ്യാപേക്ഷയും കോടതി തള്ളി.

മൂന്ന് പ്രതികളുടെയും റിമാന്‍ഡ് കാലാവധിയും കോടതി നീട്ടി. 14 ദിവസത്തേയ്ക്കാണ് പ്രതികളെ റിമാന്‍ഡില്‍ വിട്ടത്. റോയ് തോമസിനെ സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കി കൊലപ്പെടുത്തിയ കേസിലാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

Related Articles

Latest Articles