ദില്ലി: സുനന്ദാ പുഷ്കര്‍ വധക്കേസില്‍ ഡല്‍ഹി പോലീസിന്‍റെ വാദം പൂര്‍ത്തിയായി. ശശി തരൂരിനെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്‍.
എന്നാല്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതേപടി പിന്തുടരുകയാണ് പ്രോസിക്യൂഷന്‍ ചെയ്തതെന്നാണ് തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. സുനന്ദയെ തരൂര്‍ പീഡിപ്പിച്ചിരുന്നതായോ ഉപദ്രവിച്ചിരുന്നതായോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മൊഴികള്‍ ഇല്ല. സുനന്ദയുടെ മരണം കൊലപാതകമോ ആത്മഹത്യയോ അല്ലെന്ന മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായവും പ്രോസിക്യൂഷന്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ഒക്ടോബര്‍ 12ന് ന്യൂഡല്‍ഹി പട്യാല ഹൗസ് കോടതി കേസ് വീണ്ടും പരിഗണിക്കും. തരൂരുമായുള്ള വിവാഹബന്ധത്തില്‍ സുനന്ദാ പുഷ്കര്‍ സന്തോഷവതി ആയിരുന്നെന്നും എന്നാല്‍ അവസാന നാളുകളില്‍ സുനന്ദ അസ്വസ്ഥ ആയിരുന്നെന്നും സുനന്ദയുടെ സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…