ജെറാര്‍ഡോ മാര്‍ട്ടിനോ
മയാമി : ലയണല്‍ മെസ്സിയുടെ പുതിയ ക്ലബ്ബായ ഇന്റര്‍ മിയാമിയെ പരിശീലിപ്പിക്കാന്‍ ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും മുന്‍ പരിശീലകനായ ജെറാര്‍ഡോ മാര്‍ട്ടിനോ എത്തുന്നു. അദ്ദേഹം ഇന്റര്‍ മിയാമിയുമായി കരാറിലേര്‍പ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സൂപ്പർ താരത്തെ ബാഴ്‌സലോണയിലും അര്‍ജന്റീനയിലും പരിശീലിപ്പിച്ച പരിശീലകനാണ് മാര്‍ട്ടിനോ.
മെക്‌സിക്കോ ദേശീയ ടീമിനെയാണ് മാര്‍ട്ടിനോ ഇതിനു മുൻപ് പരിശീലിപ്പിച്ചത്. ഇതിന് മുന്‍പ് മേജർ സോക്കർ ലീഗിൽ അത്‌ലാന്റ യുണൈറ്റഡിനെ മാര്‍ട്ടിനോ പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ 2018-ല്‍ ടീമിന് കിരീടം നേടിയിരുന്നു.
60 കാരനായ മാര്‍ട്ടിനോ ഉടന്‍ തന്നെ ടീമുമായി ചേരും. നിലവില്‍ താത്കാലിക പരിശീലകനായ ഹാവിയര്‍ മൊറാലെസിനാണ് ഇന്റര്‍ മയാമിയുടെ പരിശീലന ചുമതല. 2013-2014 സീസണിലാണ് മാര്‍ട്ടിനോ ബാഴ്‌സയെ പരിശീലിപിച്ചത്. 2014 മുതല്‍ 2016 വരെ അദ്ദേഹം അര്‍ജന്റീനയുടെ പരിശീലകനായി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…