Saturday, May 18, 2024
spot_img

സൂപ്പർ താരത്തെ പരിശീലിപ്പിക്കാൻ സൂപ്പർ പരിശീലകൻ !മെസ്സിയെ പരിശീലിപ്പിക്കാൻ മുൻ ബാഴ്‌സലോണ പരിശീലകൻ ഇന്റര്‍ മിയാമിയിലേക്ക് വരുന്നു

മയാമി : ലയണല്‍ മെസ്സിയുടെ പുതിയ ക്ലബ്ബായ ഇന്റര്‍ മിയാമിയെ പരിശീലിപ്പിക്കാന്‍ ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും മുന്‍ പരിശീലകനായ ജെറാര്‍ഡോ മാര്‍ട്ടിനോ എത്തുന്നു. അദ്ദേഹം ഇന്റര്‍ മിയാമിയുമായി കരാറിലേര്‍പ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സൂപ്പർ താരത്തെ ബാഴ്‌സലോണയിലും അര്‍ജന്റീനയിലും പരിശീലിപ്പിച്ച പരിശീലകനാണ് മാര്‍ട്ടിനോ.

മെക്‌സിക്കോ ദേശീയ ടീമിനെയാണ് മാര്‍ട്ടിനോ ഇതിനു മുൻപ് പരിശീലിപ്പിച്ചത്. ഇതിന് മുന്‍പ് മേജർ സോക്കർ ലീഗിൽ അത്‌ലാന്റ യുണൈറ്റഡിനെ മാര്‍ട്ടിനോ പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ 2018-ല്‍ ടീമിന് കിരീടം നേടിയിരുന്നു.

60 കാരനായ മാര്‍ട്ടിനോ ഉടന്‍ തന്നെ ടീമുമായി ചേരും. നിലവില്‍ താത്കാലിക പരിശീലകനായ ഹാവിയര്‍ മൊറാലെസിനാണ് ഇന്റര്‍ മയാമിയുടെ പരിശീലന ചുമതല. 2013-2014 സീസണിലാണ് മാര്‍ട്ടിനോ ബാഴ്‌സയെ പരിശീലിപിച്ചത്. 2014 മുതല്‍ 2016 വരെ അദ്ദേഹം അര്‍ജന്റീനയുടെ പരിശീലകനായി.

Related Articles

Latest Articles