ദില്ലി: യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ ഇവ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും വ്യക്തിഹത്യ നടത്തുന്നതായും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചൂണ്ടിക്കാട്ടി.
ആര്‍ക്ക് വേണമെങ്കിലും യു ട്യൂബ് ചാനല്‍ ആരംഭിക്കാവുന്ന സാഹചര്യമാണ് ഉള്ളത്. വെബ് പോര്‍ട്ടലുകളും, യു ട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണ്. അധികാരത്തിലിരിക്കുന്നവരുടെ ശബ്ദം മാത്രമാണ് അവര്‍ കേള്‍ക്കുന്നതെന്നും സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതിലൊരു വര്‍ഗീയ വശമുണ്ടാകുമെന്നും ജസ്റ്റിസ് എന്‍ വി രമണ ചൂണ്ടിക്കാട്ടി. അതേസമയം പുതിയ ഐടി നിയമങ്ങളിൽ ഇത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

