Saturday, January 3, 2026

അഭിമാനത്തോടെ മുന്നോട്ട് പോകാം; പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ നിർമ്മാണത്തിന് സുപ്രീം കോടതിയുടെ ഗ്രീൻ സിഗ്നൽ

ദില്ലി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി. പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണവുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്നും സുപ്രീം കോടതി. സെൻട്രൽ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു തടസങ്ങളുമില്ലെന്നും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജയ്ക്കും തറക്കല്ലിടലിനും കോടതി അനുമതി നൽകിയിരുന്നു.

കോടതിയുടെ അനുമതിയോടെ പ്രധനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടൽ കർമ്മം നിർവഹിക്കുകയും ചെയ്തിരുന്നു. കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാൽ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. കോടതി അനുമതി നൽകിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

Related Articles

Latest Articles