ദില്ലി: തെരുവിൽ കൂടി നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. അപകടകാരികളായ നായ്‌ക്കളേയും പേവിഷം ബാധിച്ച നായ്‌ക്കളേയും പ്രത്യേകം കേന്ദ്രങ്ങളിൽ അടച്ചു കൂടേ എന്നും കോടതി ഇന്ന് ചോദിച്ചു. കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിൽ ഈ മാസം 28ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. കേരളത്തിലെ തെരുവുനായ വിഷയം സംബന്ധിച്ച് സുപ്രീംകോടതിക്ക് മുന്നിലെത്തിയ ഒന്നിലധികം ഹർജികളിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്.
പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ സ്വീകരിച്ച മരണങ്ങളെ സംബന്ധിച്ച് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ.വി.കെ.ബിജു കോടതിയെ അറിയിച്ചു. എന്നാൽ തെരുവുനായകളെ കൊന്നൊടുക്കരുതെന്ന ഹർജിയുമായി മൃഗസ്‌നേഹികളും കോടതിയെ സമീപിച്ചിരുന്നു. അപകടകാരികളായ നായ്‌ക്കളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് കൂടേ എന്ന് കോടതി ചോദിച്ചു. മാത്രമല്ല തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്നു എന്നത് അംഗീകരിക്കാനാകില്ലെന്നും, തെരുവുനായ പ്രശ്‌നം കേരളത്തിലുണ്ട് എന്നതിനെ അംഗീകരിക്കണമെന്നും കോടതി നിരീക്ഷിച്ചു.
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…