Delhi High Court with controversial order; Minor Muslim girls can get married if they are menstruating, the marriage will not be a pocso case
ജയ്പൂർ : ഗോത്രാചാരങ്ങളുടെപേരിൽ ഒന്നാം വയസിൽ വിവാഹിതയാകേണ്ടി വന്ന യുവതിക്ക് വിവാഹമോചനം നൽകി കോടതി. 21 കാരിയായ യുവതിക്കാണ് രാജസ്ഥാനിലെ കുടുംബ കോടതി വിവാഹ മോചനം നൽകിയത്. പ്രായപൂർത്തിയായതിന് പിന്നാലെ വിവാഹ ജീവിതം ആരംഭിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചതിന് പിന്നാലെയാണ് യുവതി കോടതിയെയും സമീപിച്ചത്. പ്രിസൈഡിങ് ഓഫീസർ പ്രദീപ് കുമാർ മോദിയാണ് വിവാഹം റദ്ദാക്കിയത്.
യുവതിയുടെ മുത്തച്ഛന്റെ മരണ സമയത്താണ് ഗ്രാമത്തിലെ ഒരു യുവാവുമായി യുവതിയുടെ വിവാഹം കുടുംബം നടത്തിയത്. ഈ സമയം പെൺകുട്ടിക്ക് ഒരു വയസുമാത്രമായിരുന്നു പ്രായം. യുവതി പ്രായപൂർത്തി ആയതിന് പിന്നാലെ വിവാഹ ചടങ്ങ് പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു.
എന്നാൽ പഠിക്കാൻ ആഗ്രഹിച്ച യുവതി പഠനത്തിന് വീട്ടുകാർ തടസ്സം നിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. എന്നാൽ, ശൈശവ വിവാഹം ഇതുവരെ തുടച്ചു നീക്കപ്പെട്ടിട്ടില്ലെന്നും എല്ലാവരും ഇതിനെതിരെ പ്രവർത്തിക്കണം എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഉത്തരവിന് പിന്നാലെ വിധിയ്‌ക്ക് നന്ദി പറഞ്ഞ് യുവതി രംഗത്ത് എത്തിയിരുന്നു. ഇനി മുതൽ തന്റെ ശ്രദ്ധ പഠനത്തിലായിരിക്കും എന്നും യുവതി കൂട്ടിച്ചേർക്കുകയും ചെയ്തു. പക്ഷെ, പെൺകുട്ടി വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെ ഗ്രാമത്തിലുള്ളവർ ജാതി പഞ്ചായത്ത് കൂടിയിരുന്നു. തുടർന്ന് ഈ പഞ്ചായത്ത് ആൺ കുട്ടിയുടെ ബന്ധുക്കൾക്ക് പത്ത് ലക്ഷം രൂപ പിഴയായി പെൺകുട്ടിയുടെ കുടുംബം നൽകണം എന്ന് ഉത്തരവ് നൽകിയിരുന്നു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…