Saturday, December 13, 2025

ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെ എംപിയുടെ സാരിയിൽ തീ പടർന്നു;ഒഴിവായത് വൻ ദുരന്തം

പുണെ : എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയുടെ സാരിയിൽ തീ പടർന്നു . ഉടനടി
തീയണക്കാനായതിനാല്‍ എംപി ക്ക് പൊള്ളലേറ്റില്ല. പുണെയിലെ ഹിഞ്ചവാദിയില്‍ നടന്ന ഒരു കരാട്ടെ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സുപ്രിയ.

ഉദ്ഘാടന ചടങ്ങിൽ ശിവജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനിടെയാണ് തൊട്ടടുത്തു വച്ചിരുന്ന ദീപത്തിൽ നിന്ന് സുപ്രിയയുടെ സാരിയിലേക്ക് തീ പടർന്നത്. ഉടന്‍ തന്നെ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു.

താന്‍ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുലെ പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Latest Articles