Monday, April 29, 2024
spot_img

മറുപടി ബാറ്റിങ്ങിൽ ലങ്ക 73ന് പുറത്ത്
കാര്യവട്ടത്ത് ഏകദിനത്തിലെ റെക്കോർഡ് വിജയം നേടി ഇന്ത്യ

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ വിജയഗാഥ. രാജ്യാന്തര ഏകദിന മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡുമായി ഇന്ത്യ ശ്രീലങ്കയെ 317 റൺസിനാണു തകർത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത് .മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ചേർത്തുനില്പ്പ് പോലും നടത്താനാകാതെ 22 ഓവറിൽ വെറും 73 റൺസിന് എല്ലാരും പുറത്തായി.

റൺ അടിസ്ഥാനത്തിൽ രാജ്യാന്തര ഏകദിന മത്സരത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2008 ജൂലൈ ഒന്നിന് അയർലൻഡിനെതിരെ ന്യൂസീലൻഡ് നേടിയ 290 റൺസിന്റെ വിജയമാണ് ഇപ്പോൾ പഴങ്കഥയായത്.

10 ഓവറിൽ 32 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ബോളർമാർ ശ്രീലങ്കയെ കുഞ്ഞൻ സ്‌കോറിലൊതുക്കിയത് . മുഹമ്മദ് ഷമി ആറു പന്തിൽ 20 റൺസ് വഴങ്ങിയും കുൽദീപ് യാദവ് അഞ്ച് ഓവറിൽ 16 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം നേടി .

ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. അതിൽ 27 പന്തിൽ 19 റൺസെടുത്ത ഓപ്പണർ നുവാനിന്ദു ഫെർണാണ്ടോ ആണ് ലങ്കയുടെ ടോപ് സ്കോറർ

Related Articles

Latest Articles