Pakistan Food Fest
സൂറത്ത്: പാകിസ്ഥാന്റെ പേരിൽ ഭക്ഷ്യമേള (Pakistan Food Fest) നടത്തിയ ഹോട്ടലിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഗുജറാത്തിലാണ് സംഭവം. സൂറത്തിലെ “ടേസ്റ്റ് ഓഫ് ഇന്ത്യ” എന്ന ഹോട്ടലാണ് പാകിസ്ഥാന് ഫുഡ് ഫെസ്റ്റിവല് സംഘടിപ്പിച്ചത്.
ഹോട്ടലിന് മുന്നില് വലിച്ചു കെട്ടിയ പാകിസ്ഥാന്റെ പേര് എഴുതിയ ബാനറാണ് രോഷാകുലരായ നാട്ടുകാര് തകര്ത്തത്. പാകിസ്ഥാന്റെ പേരെഴുതിയ ബാനര് ഇവിടെ പ്രദര്ശിപ്പിക്കാന് അനുവദിക്കില്ലെന്നും ഇവര് പറഞ്ഞു. ബാനര് അഴിച്ചെടുത്ത സംഘം അത് തീയിട്ട് നശിപ്പിക്കുകയായിരുന്നു. 10 ദിവസത്തെ ഭക്ഷ്യമേളയാണ് ഇവര് ഒരുക്കിയത്. എന്നും ഇന്ത്യാവിരുദ്ധമായ നിലപാടുകള് സ്വീകരിക്കുന്ന പാകിസ്ഥാന്റെ പേരില് ഭക്ഷ്യമേള നടത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബാനര് നശിപ്പിച്ചത്.
ഭീകരവാദികളെ അതിര്ത്തികളിലൂടെ കടത്തിവിട്ടും, ഇന്ത്യയില് ആക്രമണങ്ങള് നടത്തിയും ഇവിടുത്തെ ഇന്ത്യയിലെ സമാധാനം തകര്ക്കാന് ശ്രമിക്കുന്നവരാണ് പാകിസ്ഥാൻ. ഭക്ഷ്യമേളയ്ക്ക് തങ്ങള് എതിരല്ല, എന്നാൽ പാകിസ്ഥാന്റെ ബാനര് ഉയര്ത്തിയതിനോടാണ് തങ്ങൾ എതിര്പ്പ് പ്രകടിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
പാകിസ്ഥാന്റെ പേരില് ഇവിടെ ഒരു ആഘോഷപരിപാടി നടക്കേണ്ടതില്ല. ഹോട്ടലുകാര്ക്ക് അവര് കാണിച്ച തെറ്റ് എന്താണെന്ന് വ്യക്തമായിട്ടുണ്ട്. ഇനി ഇത്തരമൊരു കാര്യം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതായും പ്രതിഷേധക്കാരായ ബജ്രംഗദള് പ്രവര്ത്തകര് പറഞ്ഞു. അതേസമയം പാകിസ്ഥാ ന്റെ പേര് ഇനി ഭക്ഷ്യമേളയിൽ ഉപയോഗിക്കില്ലെന്ന് ഹോട്ടലിന്റെ ഉടമസ്ഥനായ സന്ദീപ് ദവാർ പറഞ്ഞു. ഭക്ഷ്യമേളയും അതിലെ വിഭവങ്ങളുമെല്ലാം അതേപടി ഉണ്ടാകും. എന്നാൽ പാകിസ്ഥാന്റെ പേര് എവിടേയും ഉപയോഗിക്കില്ല. പലർക്കും ഇത് വിഷമമുണ്ടാക്കി എന്ന് അറിഞ്ഞത് കൊണ്ടാണ് ഈ തീരുമാനം. മുഗളായ് വിഭവങ്ങളാണ് തങ്ങൾ വിളമ്പുന്നതെന്നും, പാകിസ്ഥാൻ വിഭവങ്ങൾ എന്ന് പേരിൽ മാത്രമാണ് ചേർത്തതെന്നും സന്ദീപ് ദവാർ പറഞ്ഞു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…