Friday, December 12, 2025

ഇത് തമിഴ് സിനിമാ രംഗമല്ല.. സുരേഷേട്ടനുമൊത്തുള്ള വയനാട് പര്യടനം മറക്കാനാവാത്തത് | Suresh Gopi

തമിഴ് സിനിമയിലെ രംഗമല്ല , റിയൽ ലൈഫാണെന്ന് എനിക്ക് തന്നെ എന്നെ ബോധ്യപ്പെടുത്തേണ്ട നിമിഷങ്ങളായിരുന്നു വയനാട്ടിലെ ശ്രീ.സുരേഷ് ഗോപി എംപിയുടെ മൂന്ന് ദിവസം നീണ്ട സന്ദർശനത്തിലുണ്ടായ അനുഭവങ്ങൾ . അതിൽ ഒരു പങ്കാളിത്തം നിർവ്വഹിക്കാൻ കഴിഞ്ഞതോർക്കുമ്പോൾ അതീവ ചാരിതാർത്ഥ്യവും . കുളത്തൂരിലെ രണ്ട് കോളനികളിലെ സ്വീകരണത്തിന് പോയപ്പോൾ ജനങ്ങൾ ഉന്നയിച്ചത് കുടിവെള്ള പ്രശ്നം. കുറച്ച് ദൂരെ കിണറുണ്ട് , വാട്ടർ ടാങ്കുമുണ്ട് , പക്ഷേ കോളനികളിൽ വർഷങ്ങളായി കുടിവെള്ളമില്ല . പ്രശ്നം സശ്രദ്ധം കേട്ട് ഒരു നെടുവീർപ്പോടെ സുരേഷ് ഗോപി പറഞ്ഞു ” എം പി ഫണ്ടിൽ പണമില്ല .. ” എങ്ങും നിരാശ കലർന്ന നിശബ്ദത … അപ്പോൾ അദ്ദേഹം പറഞ്ഞു ” പണം ഞാൻ തരാം , ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് , സന്ദീപ് വേണ്ടത് ചെയ്യൂ ” എന്ന് നിർദ്ദേശം വന്നു.
സുരേഷ് ഗോപി എംപിയുടെ അനുവാദം ചോദിക്കാതെ തന്നെ മൈക്കിലൂടെ ഞാൻ ചോദിച്ചു ” ഇന്ന് തന്നെ പമ്പുകൾ സ്ഥാപിച്ച് പ്ലംബിങ്ങ് പൂർത്തികരിച്ച് കുടിവെള്ളം നൽകാൻ കഴിയുമോ ? എങ്കിൽ എത്ര വൈകിയാലും അദ്ദേഹത്തെ തിരികെ എത്തിച്ച് ഇന്നു രാത്രി തന്നെ ഉദ്ഘാടനം ചെയ്തിരിക്കും” .

Related Articles

Latest Articles