Tuesday, May 28, 2024
spot_img

തേനിന്റെ ഔഷധ ഗുണങ്ങൾ അറിയാമോ ?

എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് തേൻ. വീട്ടിൽ തേൻ സൂക്ഷിക്കാനുള്ള പ്രധാന കാരണം ഇതിന്റെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ്. ദിവസവും അല്പം തേൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

എങ്ങനെയെങ്കിലും ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. ഒരു കപ്പ് ഇളം ചൂട് വെള്ളത്തിൽ ആവിശ്യത്തിന് തേൻ ചേർത്ത് ഇളക്കി ദിവസവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ നിങ്ങളുടെ ശരീര ഭാരം കുറയുന്നതായി കാണാം.

ചെറിയ കുട്ടികൾക്ക് തേൻ കൂടുതൽ നൽകുന്നത് ബോട്ടുലിസം എന്ന രോഗത്തിന് കാരണമാകും എന്ന് ആരോഗ്യ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ചുമ, തൊണ്ട വേദന എന്നിവ അകറ്റാൻ തേൻ ചായയിൽ ചേർത്തോ അല്ലെങ്കിൽ നാരങ്ങ വെള്ളത്തിൽ ചേർത്തോ കുടിക്കാവുന്നതാൺ.

കാർബോ ഹൈഡ്രേറ്റാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ എനർജി നൽകുന്നതിൽ പ്രധാന പങ്കവഹിക്കുന്നത്.തേനിൽ ഗ്ലൂക്കോസും ഫ്രക്ടോസും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എനർജി ലെവൽ വർദ്ധിപ്പിക്കുന്നു. ദിവസവും രാവിലെ ഒരു സ്പൂൺ തേൻ കഴിച്ചാൽ ആ ദിവസം നല്ല ഉന്മേഷം ലഭിക്കുന്നതായി കാണാം .

Related Articles

Latest Articles