കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രവർത്തകർ തനിക്ക് സമ്മാനിച്ച പൊന്നാട സ്നേഹത്തോടെ മുതിർന്ന നേതാവ് രാധാകൃഷ്ണനെ അണിയിക്കുന്നു
കോട്ടയം : പ്രവർത്തകർ തനിക്ക് സമ്മാനിച്ച പൊന്നാട സ്നേഹത്തോടെ മുതിർന്ന നേതാവ് രാധാകൃഷ്ണനെ അണിയിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ ഹൃദയം നിറഞ്ഞ് പ്രവർത്തകരും നേതാക്കളും. കോട്ടയം ജില്ലയിലെ ബിജെപി അംഗത്വ വിതരണ ക്യാമ്പയിന്റെ ഭാഗമായി കുമരകത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. കാറിൽ നിന്നും ഇറങ്ങിയ അദ്ദേഹത്തെ പൊന്നാട അണിയിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. ഉടൻ തന്നെ അദ്ദേഹം തനിക്ക് ലഭിച്ച പൊന്നാട സമീപത്തുനിന്ന ബി രാധാകൃഷ്ണ മേനോനെ അണിയിക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ രാധാകൃഷ്ണ മേനോൻ മുൻനിരയിൽ ഉണ്ടായിരുന്നു
കേന്ദ്രമന്ത്രിയുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ പ്രവർത്തകർക്കൊപ്പം രാധാകൃഷ്ണനും അമ്പരന്നു. അദ്ദേഹം പൊന്നാട എടുക്കാനായി തുനിഞ്ഞപ്പോൾ അത് തടഞ്ഞ സുരേഷ് ഗോപി അത് അവിടെ തന്നെ കിടന്നു കൊള്ളട്ടെ എന്ന് പറയുകയും ചെയ്തു . ബിജെപി അംഗത്വ വിതരണത്തിനായി എത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി ജില്ലയിൽ കുമരകം, മുണ്ടക്കയം, ചങ്ങനാശേരി എന്നിവിടങ്ങളിലാണു അംഗത്വ വിതരണം നടത്തിയത്. കുമരകത്ത് അദ്ദേഹം വനിതകൾക്ക് അംഗത്വം നൽകി. ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ്റ് ആന്റണി അറയിൽ അദ്ധ്യക്ഷത വഹിച്ചു.
മുണ്ടക്കയത്ത് പൂഞ്ഞാർ നി യോജക മണ്ഡലം പ്രസിഡന്റ് റോയി ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.പ്രമീള ദേവി, ജി ല്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ്, സെൽ കോഓർഡിനേറ്റർ കെ.ആർ.സോജി, ജില്ലാ സെക്രട്ട റി സോബിൻ ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ചങ്ങനാശേരിയിൽ സംസ്‌ഥാനകമ്മിറ്റി അംഗം എം.ബി.രാജഗോ പാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത് അദ്ധ്യക്ഷത വഹിച്ചു. കെ.ജി രാജ് മോഹൻ, പി.ജി.ബിജു കുമാർ, എൻ.പി. കൃഷ്ണകു മാർ തുടങ്ങിയവർ സംസാരിച്ചു.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…