തിരുവനന്തപുരം: ഗവണര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് (Suresh Gopi) സുരേഷ് ഗോപി. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ എല്ലാ നടപടികള്‍ക്കും തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.
‘അതി ശക്തമായ പിന്തുണയാണ് ഗവർണർക്ക്, അതൊരു ഭരണഘടന സ്ഥാപനമാണ് അതിനകത്ത് കുറച്ച് പക്വതയും മര്യാദയും കാണിക്കണം, തർക്കങ്ങൾ ഉണ്ടാകും അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ നേർ കണ്ണോടുകൂടി കാണണം. അത് കണ്ട് മനസിലാക്കണം’- സുരേഷ് ഗോപി പറഞ്ഞു.
കേരളത്തില്‍ വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അപലപനീയമാണ്. ആര് മരിച്ചാലും ഇല്ലാതാവുന്നത് അവരുടെ കുടുംബങ്ങള്‍ക്കാണ്. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ ആയുധങ്ങള്‍ കൊണ്ടല്ല. രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അറുതി വരുത്താന്‍ എല്ലാവരും തയ്യാറാവണം. സുരേഷ് ഗോപി വ്യക്തമാക്കി.

