Kerala

വിഷയം രാഷ്ട്രീയപരമായിട്ട് കാണരുത്; ഗവർണർക്കെതിരായ വിമർശനങ്ങൾ ഒഴിവാക്കണം: ഗവര്‍ണറുടെ എല്ലാ നടപടികള്‍ക്കും പിന്തുണനൽകുമെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: ഗവണര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് (Suresh Gopi) സുരേഷ് ഗോപി. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ എല്ലാ നടപടികള്‍ക്കും തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.

‘അതി ശക്തമായ പിന്തുണയാണ് ഗവർണർക്ക്, അതൊരു ഭരണഘടന സ്ഥാപനമാണ് അതിനകത്ത് കുറച്ച് പക്വതയും മര്യാദയും കാണിക്കണം, തർക്കങ്ങൾ ഉണ്ടാകും അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ നേർ കണ്ണോടുകൂടി കാണണം. അത് കണ്ട് മനസിലാക്കണം’- സുരേഷ് ഗോപി പറഞ്ഞു.

കേരളത്തില്‍ വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അപലപനീയമാണ്. ആര് മരിച്ചാലും ഇല്ലാതാവുന്നത് അവരുടെ കുടുംബങ്ങള്‍ക്കാണ്. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ ആയുധങ്ങള്‍ കൊണ്ടല്ല. രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അറുതി വരുത്താന്‍ എല്ലാവരും തയ്യാറാവണം. സുരേഷ് ഗോപി വ്യക്തമാക്കി.

B4 Admin

Share
Published by
B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

2 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

2 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

2 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

3 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

4 hours ago