hidden-under-wig-gold-worth-rs-45-lakh-seized-at-varanasi-airport
ലക്‌നൗ: വാരണാസി വിമാനത്താവളത്തിൽ നിന്ന് 45 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേർ പിടിയിൽ. യു.എ.ഇയിൽ നിന്ന് മടങ്ങിയ യാത്രക്കാരിൽ നിന്നാണ് ഇന്നലെ 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.
ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ എത്തിയത്. സ്വർണം ഉരുക്കി വിഗ്ഗിനടിയിലെ പൗച്ചിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തലയുടെ ഒരുഭാഗം ഷേവ് ചെയ്ത് അവിടെ ചെറിയൊരു കവറിൽ സ്വർണം പൊതിഞ്ഞ് വെക്കുകയും അതിന് മുകളിൽ വിഗ്ഗ് ധരിക്കുകയുമായിരുന്നെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
32.97 ലക്ഷം രൂപ വിലമതിക്കുന്ന 646 ഗ്രാം സ്വർണമാണ് ഇയാളുടെ വിഗ്ഗിൽ നിന്നും കണ്ടെടുത്തത്. അതേസമയം, ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്റെ കൈവശം 12.14 ലക്ഷം രൂപ വിലമതിക്കുന്ന 238.2 ഗ്രാം സ്വർണവും കണ്ടെത്തി. കർട്ടൺ പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാളികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…