സിനിമാതാരങ്ങളുടെ ജനപ്രിയതയും പ്രഭാവവും തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് ഇന്ന് നമ്മുടെ നാട്ടിൽ തികച്ചും സാധാരണമാണ്. അതിനു ഒരു പടി കടന്നു സിനിമാതാരങ്ങൾ തന്നെ രാഷ്ട്രീയ നേതാക്കളായി പരകായ പ്രവേശം നടത്തി നാട് ഭരിച്ച ചരിത്രം തന്നെ ഇന്ത്യയിൽ ഉണ്ട്.
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലും മിക്ക സംസ്ഥാനങ്ങളിലും സിനിമാതാരങ്ങളുടെ തിളങ്ങുന്ന സാന്നിധ്യമുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഒരു നിയോജകമണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം മാറ്റിമറിച്ച ‘മാസ്സ് എൻട്രി’ നടത്തിയത് തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ്ഗോപിയാണ് . കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിടാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിൽ വൈകിയാണ് സുരേഷ്‌ഗോപി തൃശൂരിൽ എത്തുന്നത്. എന്നാൽ വളരെ വേഗമാണ് ഇപ്പോൾ രാജ്യസഭാംഗം കൂടിയായ സുരേഷ്‌ഗോപി ആ വിടവ് നികത്തിയത്.
സുരേഷ്‌ഗോപിയുടെ പ്രചാരണത്തിന് താരങ്ങളുടെ പിന്തുണയുണ്ട്. അത് വിവാദങ്ങൾക്കും വഴിവെച്ചു. ജനപ്രിയ താരങ്ങളായ ബിജു മേനോനും സംയുക്തവർമ്മയും പ്രിയവാര്യരുമൊക്കെ ബിജെപി സ്ഥാനാർഥിയായ സുരേഷിന് വേണ്ടി നിലകൊണ്ടത് പലരെയും ചൊടിപ്പിച്ചു. രൂക്ഷമായ സൈബർ ആക്രമണമാണ് ഇവർക്ക് പിന്നീട് നേരിടേണ്ടി വന്നത്. എന്നാൽ വിമർശകരുടെ വാ അടപ്പിച്ചു കൊണ്ട് സൂപ്പർതാരം മോഹൻലാലിന്റെ ശബ്ദത്തിൽ ഒരു പ്രൊഫൈൽ വീഡിയോയുമായി തിരിച്ചടിച്ചിരിക്കുകയാണ് ബിജെപി. ഒരു സൂപ്പർതാരം മറ്റൊരു സൂപ്പർതാരത്തിന് വേണ്ടിചെയ്യുന്ന വീഡിയോ. സുരേഷ്‌ഗോപിയുടെ സാന്നിധ്യം അടിവരയിടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആവുകയാണ്. വിഡിയോയിലേക്ക്
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…