suresh-gopi-253-movie-post-viral
മലയാള സിനിമയുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാവുന്ന നടന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി തന്റെ 253ാം ചിത്രം പ്രഖ്യാപിച്ചത്. നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 253ാം ചിത്രത്തിന്റെ സൂചനകൾ നൽകിയിരിക്കുന്നത് പേപ്പർ കട്ടിങ്ങുകൾക്കു മുകളിലായി ഒരു പോസ്റ്റ്റിനൊപ്പമാണ് ഈ പ്രഖ്യാപനത്തിൽ വലിയ സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.
സർപ്രൈസിങ് ആയൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നുമാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്. ഇപ്പോൾ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിക്കൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
അതേസമയം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ടാണ് താരത്തിന്റെ വിഡിയോ. സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇതൊരു അവസരമാണ് എന്നാണ് താരം പറയുന്നത്. 5നും 80നും ഇടയിൽ പ്രായമുള്ളവരെയാണ് ക്ഷണിച്ചിരിക്കുന്നത്.
1999ലാണ് സുരേഷ് ഗോപിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തിയ പത്രം റിലീസ് ചെയ്യുന്നത്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിന്റെ സ്വന്തം ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പൻ ആണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് പാപ്പന്. മാത്രമല്ല സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്ഗോപി കൂട്ടുകെട്ട് ആവേശമാകുകയാണ് ആരാധകർ.
ചിത്രത്തില്‍ ‘മാത്യൂസ് പാപ്പന്‍ ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ പ്രേക്ഷകരിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പാപ്പൻ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളികളാവുന്നുണ്ട്. സിനിമയിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നുണ്ട്.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…