തിരുവനന്തപുരം: തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചത് തെറ്റായി തോന്നിയിട്ടില്ലെന്ന് നടന് ബിജു മോനോന്. ജ്യേഷ്ഠസ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയതെന്നും ബിജു മേനോന് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇങ്ങനെയുള്ള കമന്റുകള്‍ കണ്ട് വിഷമം തോന്നിയിരുന്നു. എന്നാല്‍, ഞാന്‍ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്റെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാള്‍ തൃശൂരില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകള്‍ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാന്‍ അവിടെ പോയത്. അതിന് ആളുകള്‍ പ്രതികരിച്ചു, അതില്‍ ചെറിയ വിഷമം തോന്നി. എന്നാല്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതിന്റെ വാസ്തവം ആളുകള്‍ തിരിച്ചറിയും”-ബിജു മേനോന് പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപിക്ക് വേണ്ടി വോട്ടു ചോദിച്ചതിന് പിന്നാലെ ബിജുമേനോന് വലിയതോതില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ബിജു മേനോന് ചിത്രങ്ങള്‍ കാണുന്നത് തങ്ങള്‍ വേണ്ടെന്ന് വയ്ക്കുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. മലയാളികളുടെ മതേതരമനസ്സുകളില്‍ ബിജു മേനോന് ഒരു സ്ഥാനമുണ്ട്, ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു അത് കളയരുതെന്നും മറ്റുചിലര്‍ കമന്റ് ചെയ്തിരുന്നു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമായിരുന്നു ബിജു മേനോന് പ്രചാരണവേദിയില്‍ പറഞ്ഞത്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…