Tuesday, May 7, 2024
spot_img

സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചത് തെറ്റായി തോന്നിയിട്ടില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ബിജു മോനോന്‍

തിരുവനന്തപുരം: തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചത് തെറ്റായി തോന്നിയിട്ടില്ലെന്ന് നടന്‍ ബിജു മോനോന്‍. ജ്യേഷ്ഠസ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്ത‌ിലാണ് പ്രചാരണത്തിനു പോയതെന്നും ബിജു മേനോന്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറ‌ഞ്ഞത്.

ഇങ്ങനെയുള്ള കമന്റുകള്‍ കണ്ട് വിഷമം തോന്നിയിരുന്നു. എന്നാല്‍,​ ഞാന്‍ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. “എന്റെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാള്‍ തൃശൂരില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകള്‍ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാന്‍ അവിടെ പോയത്. അതിന് ആളുകള്‍ പ്രതികരിച്ചു, അതില്‍ ചെറിയ വിഷമം തോന്നി. എന്നാല്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതിന്റെ വാസ്തവം ആളുകള്‍ തിരിച്ചറിയും”-ബിജു മേനോന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപിക്ക് വേണ്ടി വോട്ടു ചോദിച്ചതിന് പിന്നാലെ ബിജുമേനോന് വലിയതോതില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ബിജു മേനോന്‍ ചിത്രങ്ങള്‍ കാണുന്നത് തങ്ങള്‍ വേണ്ടെന്ന് വയ്ക്കുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. മലയാളികളുടെ മതേതരമനസ്സുകളില്‍ ബിജു മേനോന് ഒരു സ്ഥാനമുണ്ട്, ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു അത് കളയരുതെന്നും മറ്റുചിലര്‍ കമന്റ് ചെയ്തിരുന്നു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമായിരുന്നു ബിജു മേനോന്‍ പ്രചാരണവേദിയില്‍ പറഞ്ഞത്.

Related Articles

Latest Articles