Friday, December 19, 2025

പുതിയ ചിത്രത്തിനൊരുങ്ങി സുരേഷ് ഗോപി;താരത്തിന്റെ 255-ാമത്തെ ചിത്രമാണിത്

സുരേഷ് ഗോപിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രമാണിത്. എസ് ജി 255 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാരായണനാണ്. കോസ്മോസ് എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം നിർമ്മിക്കുന്നത്.

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ‘മേ ഹൂം മൂസ’ ആയിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷ്ണു നാരായണനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മൂസ എന്ന കഥാപാത്രം സൈനിക പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഡൽഹി, ജയ്പൂർ, പൂഞ്ച്, വാഗാ അതിർത്തി എന്നിവിടങ്ങളിലാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. സാമൂഹിക പ്രശ്നങ്ങൾക്കൊപ്പം, ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുറപ്പുമൊക്കെ സിനിമ കൈകാര്യം ചെയ്യുന്നു. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്‍റണി, മേജർ രവി, പൂനം ബജ്വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, ശ്രിന്ദ തുടങ്ങിയവരും അഭിനയിക്കുന്നു. രൂപേഷ് റെയ്ൻ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്.

Related Articles

Latest Articles