Sunday, December 14, 2025

ദേവസ്വം ബോർഡിന്റെ നിലപാട് ശെരിയല്ല! കാല്‍തൊട്ട് വന്ദിക്കുന്നത് നമ്മുടെ സംസ്കാരം; വിമര്‍ശിക്കുന്നത് മനോനില തെറ്റിയവരെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: വിഷു കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി എം പിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നമ്മുടേത് പാശ്ചാത്യ രാജ്യമല്ല, കൈനീട്ടം നൽകുമ്പോൾ കുട്ടികള്‍ കാലില്‍ തൊട്ട് വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണ്. വിമര്‍ശിക്കുന്നവര്‍ മനോനില തെറ്റിയവരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ശരിയായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. സുരേഷ് ഗോപി ചെയ്തത് വളരെ നല്ലൊരു കാര്യമാണ് അത് ചിലര്‍ക്ക് പിടിച്ചിട്ടില്ല എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുകയും ചെയ്തു. സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കുന്നതും വാങ്ങുന്നവര്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു സംഭവം വിവാദത്തിലായത്.

അതേസമയം, സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്നെത്തുന്ന എല്ലാ ഭക്തര്‍ക്കും ബിജെപി കൈനീട്ടം നല്‍കും എന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപി നല്‍കിയ പണം ഉപയോഗിച്ച്‌ കൈനീട്ടം നല്‍കുന്നതിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ കൈനീട്ട സമരം.

Related Articles

Latest Articles