കേരള ബോക്‌സ് ഓഫീസിൽ കുതിപ്പ്! രണ്ട് ദിവസം കൊണ്ട് 4.15 കോടി നേടി ‘വിശ്വനാഥ് ആൻഡ് സൺസ്’
സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ കേരള ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം 4.15 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം 1.75 കോടി രൂപയും രണ്ടാം ദിനം 2.40 കോടി രൂപയുമാണ് ചിത്രം കേരളത്തിൽ നിന്ന് നേടിയത്.
ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരൂപകരിൽ നിന്നും പ്രശംസ ഏറ്റുവാങ്ങുന്ന ചിത്രം നിലവിൽ കേരളത്തിലെ നിരവധി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്.
മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഒരു പക്കാ ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം. ചിരി മുഹൂർത്തങ്ങൾക്കും വൈകാരിക രംഗങ്ങൾക്കും ഒപ്പം ആരാധകരെ ആവേശത്തിലാക്കുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്. സൂര്യ, മമിത ബൈജു, രാധിക ശരത്കുമാർ എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.
സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. മാഡി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമിത ബൈജുവിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ സൂര്യയെ ഏറെ സ്റ്റൈലിഷ് ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.
വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണിത്. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘വിശ്വനാഥ് ആൻഡ് സൺസിനുണ്ട്’.
നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയത്. നവീൻ നൂലി എഡിറ്റിംഗും ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു. യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി) എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കരുമാഞ്ചി ഉമാ മഹേശ്വര റാവു ലൈൻ പ്രൊഡ്യൂസറുമാണ്.
ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ എന്നിവർ കലാസംവിധാനം നിർവഹിച്ചപ്പോൾ വി. വെങ്കട്ട് ആക്ഷൻ കൊറിയോഗ്രഫിയും ശേഖർ വിജെ, വിജയ് ബിന്നി എന്നിവർ നൃത്തസംവിധാനവും നിർവഹിച്ചു. കെ. എൻ. വിജയകുമാറാണ് സംഭാഷണങ്ങൾ ഒരുക്കിയത്.
അണിയറയിൽ ശ്രീവാസ്തവ ചീഫ് കോ-ഡയറക്ടറായും അഞ്ജി ചോഡപനിഡി കോ-ഡയറക്ടറായും പ്രവർത്തിക്കുന്നു. വാസുദേവ റാവു മൊജ്ജാദാണ് വിഎഫ്എക്സ് സൂപ്പർവൈസർ. ന്യൂബ് സ്റ്റുഡിയോസാണ് ഡിഐ നിർവഹിച്ചത്. വൈശാഖ് ശിവ കളറിസ്റ്റാണ്. ടി. ഉദയ് കുമാർ ഡോൾബി അറ്റ്മോസ് മിക്സിംഗ് നിർവഹിച്ചു.
നിലവിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ കേരളത്തിലെ തീയേറ്ററുകളിൽ മുന്നേറുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ വരും ദിവസങ്ങളിലും ബോക്‌സ് ഓഫീസിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…