Monday, December 22, 2025

അരിക്കൊമ്പന്റെ ഭീതി ഒഴിഞ്ഞു; പിന്നാലെ സഞ്ചാരികൾക്കായി തുറന്ന് സുരുളി വെള്ളച്ചാട്ടം,മറ്റ് നിയന്ത്രണങ്ങളെല്ലാം നീക്കിയതായി അധികൃതർ

കമ്പം: അരിക്കൊമ്പന്റെ ഭീതി ഒഴിഞ്ഞതിന് പിന്നാലെ കമ്പത്തെ സുരുളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു. മേയ് 27നായിരുന്നു അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കിയത്. ഇതിന് പിന്നാലെ സുരുളി വെള്ളച്ചാട്ടം ഉൾപ്പെടുന്ന മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി തിരുനെൽവേലിയിലെ മുണ്ടൻതുറൈ കടുവസംരക്ഷണ കേന്ദ്രത്തിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് കമ്പം മേഖലയിലെ നിയന്ത്രണങ്ങൾ നീക്കിയത്.

അതേസമയം, മുണ്ടൻതുറൈയിൽ തുറന്നുവിട്ട അരിക്കൊമ്പൻ നിലവിൽ കോതയാര്‍ ഡാം പരിസരത്താണുള്ളത്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് വെള്ളം കുടിക്കാനെത്തിയ അരിക്കൊമ്പന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആനയെ തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘം നിരീക്ഷിക്കുന്നുണ്ട്.

Related Articles

Latest Articles