Wednesday, January 7, 2026

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം;മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു;പ്രതി അറസ്റ്റിൽ

പാലക്കാട്:മദ്യപിച്ചുണ്ടായ തർക്കത്തിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു.കേസിൽ പൊള്ളാച്ചി കൊള്ളുപാളയം സ്വദേശി മണികണ്ഠൻ അറസ്റ്റിൽ.കൂട്ടുപാതയിൽ വെച്ച് ബുധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.

തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ നിന്നാണ് സൗത്ത് പോലീസ് പ്രതിയെ പിടികൂടിയത്. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവയാണ് സഹോദരൻ്റ കുത്തേറ്റ് മരിച്ചത്.മണികണ്Oൻ്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കൊലയ്ക്ക് ശേഷം മണികണ്ഠൻ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

Related Articles

Latest Articles