Pakistan Terrorist Arrested
ദില്ലി: ദില്ലിയിൽ പാക് ഭീകരൻ (Pak Terrorist Arrested)പിടിയില്‍. വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകളുമായാണ് ഭീകരനെ പിടികൂടിയത്. ഇയാളിൽ നിന്ന് എകെ 47 തോക്കും ഗ്രനേഡും പിടിച്ചെടുത്തു. ഇതിനുപിന്നാലെ ഭീകരർക്കായി എൻഐഎ രാജ്യവ്യാപക പരിശോധന നടത്തുകയാണ്. കശ്മീരിലും ദില്ലിയിലും യുപിയിലും ബെംഗളൂരുവിലും റെയ്ഡ് നടക്കുകയാണ്.
കേരളത്തിലും തമിഴ്നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം കശ്മീരിൽ ഭീകരർക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കി. ഷോപ്പിയാനിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡര്‍ മുക്താർ ഷായുമുണ്ട്. ഭീകരരില്‍ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ഒൻപതുമണിക്കൂർ നീണ്ടുനിന്നു.
തിങ്കളാഴ്ചയുണ്ടായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ ചെറുക്കുന്നതിനിടെ രാജ്യത്തിന് നാല് സൈനികർ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ നഷ്ടമായിരുന്നു. മലയാളിയായ എച്ച്. വൈശാഖും വീരമൃത്യു വരിച്ചവരിൽ ഉൾപ്പെടുന്നു. വൈശാഖിന്‍റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കുമെന്നാണ് സൂചന. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലിൽ മലയാളി ജവാൻ വൈശാഖ് വീരമൃത്യു വരിച്ചത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…