Thursday, June 13, 2024
spot_img

വാളയാർ ഡാമിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

വാളയാർ: വാളയാർ ഡാമിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ പൂർണ്ണേഷിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ സഞ്ജയ് , ആന്റോ ജോസഫ് എന്നീ വിദ്യാർത്ഥികളെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻ്‍ജിനിയറിങ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇവർ.

ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചം​ഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാ​ഗത്താണ് സംഘം കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെള്ളത്തിൽപ്പെട്ട സഞ്ജയിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽപ്പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളിൽ മുങ്ങിത്താഴുകയായിരുന്നു. എന്നാൽ ഉടൻ തന്നെ കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റും സ്കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ മുതൽ നടത്തിയ തിരച്ചിലിനിടെയാണ് പൂർണേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

https://softsht.com/

Related Articles

Latest Articles