Thursday, May 16, 2024
spot_img

ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം: മക്കളെ കൊലപ്പെടുത്തി ബന്ധുക്കൾക്ക്​ വീഡിയോ അയച്ച ശേഷം യുവാവ്​ ആത്മഹത്യ ചെയ്‌തു

സേലം: ഭാര്യക്ക്​ അവിഹിത ബന്ധമു​ണ്ടെന്ന സംശയത്തിൽ രണ്ട്​ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ്​ ആത്മഹത്യ ചെയ്തു. തമിഴ്​നാട്ടിലെ സേലം ജില്ലയിലാണ്​ സംഭവം. കുട്ടികള്‍ മരത്തില്‍ തൂങ്ങുന്ന വിഡിയോ ബന്ധുക്കള്‍ക്ക്​ അയച്ചു നല്‍കിയ ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ.

33 കാരനായ യുവാവ് 13 വർഷമായി ഒരു ഹോട്ടലിൽ ജോലി ചെയ്​ത്​ വരികയായിരുന്നു. അടുത്തിടെ ഒരു അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ​10 ദിവസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആ സമയത്താണ്​ ഭാര്യ മറ്റാരോടോ ഫോണില്‍ സംസാരിക്കുന്നതായി ഇയാള്‍ക്ക്​ സംശയം തോന്നിയത്​.

ഇതേച്ചൊല്ലി ഇരുവരും വഴക്കായി മാറിയതോടെ യുവാവ്​ ഭാര്യയോട്​ ഫോണിൽ സംസാരിക്കരുതെന്ന്​​ പറഞ്ഞു വിലക്കുകയും ചെയ്തു. തുടർന്ന്, ഞായറാഴ്ച വൈകീട്ട്​ സമീപത്തെ കടയിലേക്ക് പോകുകയാണെന്ന്​ ഭാര്യയോട്​ പറഞ്ഞ ഇയാൾ ഒമ്പത്​ വയസ്​ പ്രായമായ മകനെയും അഞ്ച്​ വയസുള്ള മകളെയും ഒപ്പംകൂട്ടി. ഭാര്യയുടെ മൊബൈല്‍ ഫോണും കൊണ്ടാണ്​ അവർ പോയത്​. തുടര്‍ന്നായിരുന്നു കൊലപാതകവും ആത്മഹത്യയും. മൂവരുടെയും മൃതദേഹം ഒരു മാവിന്‍തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്​. സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles