Suspended employee with new allegation in fake certificate case.
കൊച്ചി: ജനിക്കാത്ത കുട്ടിക്കായി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ പുതിയ ആരോപണവുമായി സസ്പെൻഷനിലായ ജീവനക്കാരൻ. സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ പറഞ്ഞത് അനുസരിച്ചാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് സസ്പെൻഷനിലായ ജീവനക്കാരൻ അനിൽ കുമാർ പറയുന്നത്.വിവാദമായപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാൻ ഗണേഷ് മോഹൻ ശ്രമിക്കുന്നുവെന്നും സൂപ്രണ്ടിന്‍റെ നിർദ്ദേശപ്രകാരം സർട്ടിഫിക്കറ്റ് വാങ്ങി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും സർട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരനാണ് തനിക്ക് തന്നതെന്നും അനിൽകുമാർ പറഞ്ഞു.
ഡോ.ഗണേഷ് മോഹൻ മുന്പും വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ട്.ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി. ഇതിന്‍റെ രേഖകൾ തന്‍റെ കൈവശം ഉണ്ട്. ആശുപത്രി ക്യാന്‍റീൻ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങി. പുതിയ കരാറുകാരനിൽ നിന്നാണ് പണം വാങ്ങിയത്. താൻ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിന്‍റെ കള്ളക്കളി വെളിച്ചത്ത് വരണമെന്നും അനിൽകുമാർ പറഞ്ഞു
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…