പാർലമെന്റ് നടപടികളിൽ ചൗധരി നിരന്തരം തടസ്സങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെ നടപടി. ലോക്‌സഭയിലെ തടസ്സപ്പെടുത്തിയതിന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തിന് മറുപടിയായാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ സസ്പെൻഷൻ തുടരും. വിഷയത്തിൽ പലതവണ അധീർ ചൗധരിക്ക് താക്കീത് നൽകിയിരുന്നു.
എന്നാൽ അത് കണക്കാക്കാതെ വീണ്ടും തുടർന്നതിന് പിന്നാലെയാണ് നടപടി. സംവാദങ്ങളിൽ എപ്പോഴും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചൗദരി ഉന്നയിക്കുന്നതെന്നും ചൗധരി രാജ്യത്തെയും അതിന്റെ പ്രതിച്ഛായയെയും അപമാനിക്കുന്നുവെന്നും ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

