Sunday, May 5, 2024
spot_img

ഹവായ് ദ്വീപിൽ പടർന്ന് പിടിച്ച് കാട്ടുതീ; അപകടത്തിൽ 36 പേർക്ക് ദാരുണാന്ത്യം, ജീവൻ രക്ഷിക്കാൻ കടലിൽ ചാടി ജനങ്ങൾ

ന്യൂയോർക്ക്:ഹവായ് ദ്വീപ് സമൂഹത്തിൽ പടർന്ന് പിടിച്ച് കാട്ടുതീ. അപകടത്തിൽ 36 പേർക്ക് ദാരുണാന്ത്യം. ജീവൻ രക്ഷിക്കാൻ നിരവധി പേർ പസഫിക് സമുദ്രത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. റിസോർട്ട് ന​ഗരമായ ലഹായിനയിലാണു തീ പടർന്നു പിടിച്ചത്.

കടലിൽ ചാടിയ പലരേയും കോസ്റ്റ് ​ഗാർഡ് രക്ഷപ്പെടുത്തി. ​ഗുരുതരമായി പരിക്കേറ്റ 20ഓളം പേരെ വിമാന മാർ​ഗം ആശുപത്രിയിലേക്ക് മാറ്റി. ന​ഗരത്തിനു സമീപത്തായി വീശിയടിച്ച ചുഴലിക്കാറ്റ് കാട്ടുതീ പടർന്നുപിടിക്കാൻ കാരണമായി. ടൂറിസ്റ്റ് കേന്ദ്രമായ ലഹായിനയിൽ അടുത്തടുത്തായി നൂറുകണക്കിനു വീടുകളും വലിയ ​ഹോട്ടലുകളുമുണ്ട്. ഇവയിൽ മിക്കതും അ​ഗ്നിക്കിരയായി.

Related Articles

Latest Articles