Sunday, May 19, 2024
spot_img

ബെംഗലുരു ഭീകരൻ എത്തിയതായി റിപ്പോർട്ട്: കര്‍ണ്ണാടകത്തില്‍ അതീവ ജാഗ്രത

ബെംഗലുരു: ബെംഗലുരു മെട്രോ സ്റ്റേഷനില്‍ ഭീകരന്‍ എത്തിയെന്ന് സംശയം. സുരക്ഷാ പരിശോധനയ്ക്കിടെ അജ്ഞാതന്‍ രക്ഷപ്പെട്ടതിന് പിന്നാലെ കര്‍ണ്ണാടകത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ബെംഗലുരു നഗരത്തിലെ ഒരു മെട്രോ സ്റ്റേഷനിലാണ് അസ്വാഭാവിക സംഭവങ്ങളുണ്ടായത്. മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മെറ്റല്‍ ഡിറ്റക്ടറില്‍ പിടിക്കപ്പെട്ട ഇയാളോട് വിശദമായ പരിശോധനയ്ക്കായി മാറിനില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇതിന് നില്‍ക്കാതെ ഇയാള്‍ രംഗം വിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ബെംഗലുരു നഗരത്തിലെ എല്ലായിടത്തും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Related Articles

Latest Articles