Saturday, December 13, 2025

മമത പേടിച്ചോടുന്നു,മമതയെ അര ലക്ഷം വോട്ടിനു തോൽപ്പിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടും;സുവേന്ദു അധികാരി

നന്ദിഗ്രാമിൽ മത്സരിക്കുമെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വെല്ലുവിളിക്ക് മറുപടിയുമായി സുവേന്ദു അധികാരി. 50,000 വോട്ടിന് മമതയെ തോൽപ്പിച്ചില്ലെങ്കിൽ രാഷ്ട്രീയം മതിയാക്കുമെന്ന് സുവേന്ദു അധികാരി കൊൽക്കത്തയിൽ പറഞ്ഞു.
സിറ്റിംഗ് സീറ്റായ ഭവാനിപൂരിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാൻ നോക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.. പരാജയഭീതിയെ തുടർന്നാണ് ഭവാനിപൂരിന് പുറമെ നന്ദിഗ്രാമിൽ മത്സരിക്കാനുള്ള മമതയുടെ നീക്കമെന്ന് സി.പി.എമ്മും കോൺഗ്രസും ആരോപിച്ചു.
മമത ബാനർജിയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. കഴിഞ്ഞമാസം സുവേന്ദു ബി ജെ പിയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് നന്ദിഗ്രാമിൽ മത്സരിക്കുമെന്ന മമത ബാനർജിയുടെ പ്രഖ്യാപനം

Related Articles

Latest Articles