Sunday, June 2, 2024
spot_img

കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ് ആയി എസ്‌ വി ഭട്ടി;നിയമിതനാകുന്നത് സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിച്ച ജഡ്ജി

കൊച്ചി: കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ നിയമിച്ചു. നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആന്ധ്രാ സ്വദേശിയായ എസ്‌വി ഭട്ടി. കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി കൂടി ആണ് എസ്‌വി ഭട്ടി. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നിയമമന്ത്രാലയം അംഗീകരിച്ചു. ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഭട്ടിയെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ഏപ്രില്‍ 19ന് ശുപാര്‍ശ ചെയ്തിരുന്നു

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ആണ് എസ് വി ഭട്ടിയുടെ സ്വദേശം. ബെംഗളൂരു ജെ ആര്‍ കോളജില്‍ നിന്ന് ആണ് നിയമ ബിരുദം കരസ്ഥമാക്കുന്നത്. 1987 ല്‍ ആന്ധ്ര ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2013 ല്‍ ആണ് ആന്ധ്ര ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്ജിയാകുന്നത്. 2019 മാര്‍ച്ചില്‍ ആണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായത്.

Related Articles

Latest Articles