Friday, November 27, 2026

മഹാബലിപുരത്തും സ്വച്ഛ് ഭാരത് നടപ്പാക്കി പ്രധാനമന്ത്രി മോദി. ദൃശ്യങ്ങൾ വൈറൽ ആകുന്നു.

ചെന്നൈ- പൗരാണിക നഗരമായ മഹാബലിപുരത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കുന്ന വീഡിയോ വൈറല്‍.പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയാണ് സ്വച്ഛ് ഭാരത്.മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ പ്രധാനമന്ത്രി ബീച്ചിലെ മാലിന്യങ്ങൾ കാണുകയും അതു നീക്കം ചെയ്യാന്‍ കൂടുകയുമായിരുന്നു. മാലിന്യങ്ങൾ എല്ലാം ഒരു വലിയ കവറിൽ ആക്കി തോളിലേറ്റി ഒരാൾക്ക് കൈമാറുന്നതും വീഡിയോയിൽ ഉണ്ട്. ചൈനീസ് പ്രസി‍ഡന്‍റുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി മഹാബലിപുരത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയത്.

Related Articles

Latest Articles