Monday, June 17, 2024
spot_img

കൊല്ലപ്പെട്ട ആർ.എസ്.എസ് കുടുംബത്തിന് കേന്ദ്ര സർക്കാർ ജോലി നൽകണം | Swami Bhadraanand

കേരളത്തെ നടുക്കിയ അതിദാരുണമായ കൊലപാതകമായിരുന്നു സഞ്ജിത്തിന്റേത്. എസ്ഡി പി ഐ ക്കാരാണ് ഇതിനു പിന്നിൽ എന്ന് അറിഞ്ഞിട്ടും കേരളം പോലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല.

കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനും തിരച്ചില്‍ തുടരുകയാണ്.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. കണ്ടാലറിയാവുന്ന അഞ്ചു പേരാണ് കൃത്യം നടത്തിയത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ, സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, സംഘത്തിന്റെ മുതിർന്ന കാര്യകർത്തകൾ, തുടങ്ങിയവർ സഞ്ജിതിന്റെ ഭാര്യയെയും കുഞ്ഞിനേയും കാണാൻ എത്തിയിരുന്നു. കൂടാതെ ഹിന്ദു സേവാ കേന്ദ്രം ഇടപെട്ട് അവർക്കായി ഒരു വലിയൊരു തുക നല്കാൻ തയ്യാറെടുക്കുകയാണ്.

ഇപ്പോൾ ഈ ഒരു വിഷയത്തിൽ സ്വാമി ഹിമവൽ ഭദ്രാനന്ദ് ഒരു ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിട്ടുണ്ട്. അദ്ദേഹം സാമൂഹ്യ വിഷയങ്ങളിൽ നിലപാടുകൾ കൃത്യമായി വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. ഈ ഒരു വിഷയത്തിൽ സഞ്ജിതിന്റെ ഭാര്യയ്ക്ക് ജോലി നൽകണമെന്നാണ് അദ്ദേഹം സർക്കാരിനോട് ആവിശ്യപെടുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Related Articles

Latest Articles