Saturday, June 1, 2024
spot_img

സ്വാമി ചിദാനന്ദപുരിക്കെതിരായ സിപിഎം നേതാക്കളുടെ പരാമര്‍ശങ്ങള്‍; സെക്രട്ടറിയേറ്റിന് മുന്നില്‍ നാമജപപ്രതിഷേധം ഇന്ന്

തിരുവനന്തപുരം: കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് സന്യാസി മാര്‍ഗദര്‍ശക മണ്ഡലം സംഘടിപ്പിക്കുന്ന നാമജപ പ്രതിഷേധം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കും.

ചിദാനന്ദപുരി സന്യാസിയല്ലെന്നും കാഷായ വേഷം ധരിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണയിൽ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ സ്വാമി ചിതാനന്ദപുരി ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സ്വാമി ചിദാനന്തപുരിക്കെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തിയത്. .

Related Articles

Latest Articles