Thursday, January 8, 2026

പരംപൂജ്യ വേദാനന്ദ സരസ്വതി സ്വാമികള്‍ സമാധിയായി

കോട്ടയം: കോട്ടയം ജില്ലയിലെ ളാക്കാട്ടൂർ ഗീതാ മന്ദിർ ആശ്രമം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി മഹാരാജ് സമാധിയായി. 76 വയസായിരിന്നു. ശ്വാസതടസ്സത്തെ തുടർന്ന് നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചിന്മയാമിഷനില്‍ ആയിരുന്നു ആദ്യകാലത്ത് സ്വാമിജി പ്രവർത്തിച്ചിരുന്നത്. ഹിന്ദു മാർഗ്ഗ ദശക്മണ്ഡലിന്റെ 1999 മുതൽ ജനറൽ കൺവീനർ ആയും 2003 മുതൽ 2010 വരെ മണ്ഡലിന്റെ പ്രസിഡന്റും ആയി പ്രവൃത്തിച്ചിട്ടുണ്ട്.

റാന്നി ഹിന്ദു മത പരിഷത്തിന്റേയും, നീർവിളാകം (ചെങ്ങന്നൂർ ) ഹൈന്ദവ സേവാ സമിതിയുടെയും രക്ഷാധികാരിയാണ്. ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്തിന്റെ നിറസാന്നിധ്യമായ അദ്ദേഹം തൊടുപുഴ, പുത്തൻകാവ്, ചെങ്ങന്നൂർ, പെരുവ, എന്നീ സ്ഥലങ്ങളിൽ ആശ്രമം സ്ഥാപിക്കുകയും ഹിന്ദു സംഘടനകൾക്ക് ആ ആശ്രമങ്ങൾ ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 മുതൽ ളാക്കാട്ടൂർ ഗ്രാമത്തിൽ ചെറിയൊരു ആശ്രമം പുതിയതായി സ്ഥാപിച്ച് ജപ ധ്യാന അനുഷ്ഠാനം ചെയ്തു വരികയാണ്. അന്താരാഷ്ട്ര ഭഗവത്ഗീതാ ആചാര്യനായ സ്വാമി ചിന്മയാനന്ദ സരസ്വതി മഹാരാജിന്റെ നേരിട്ടുള്ള ശിഷ്യനായ വേദാനന്ദ സരസ്വതി മഹാരാജ് ഇതുവരെ അഞ്ച് പേർക്ക് സന്യാസ ദീക്ഷ നൽകിയിട്ടുണ്ട്.

Related Articles

Latest Articles