Wednesday, October 7, 2026

‘രാജ്യത്തിനായി തന്റെ ജീവിതം സമർപ്പിച്ച, ഇന്ത്യൻ നവോത്ഥാനത്തിന്റെ പ്രേരണാ സ്രോതസ്സ്’; സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ദേശീയ യുവജന ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: ദേശീയ യുവജനദിനത്തിൽ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ച് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് സ്വാമിവിവേകാനന്ദന്റെ ജയന്തി ദിനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സ്വാമി വിവേകാനന്ദനാണ് ഇന്ത്യയുടെ നവോത്ഥാനത്തിന്റെ പ്രേരണാ സ്രോതസ്സ്. ഇന്ത്യൻ ജനതയ്‌ക്ക് കരുത്തും ആത്മവിശ്വാസവും സ്വാതന്ത്ര്യ സമരകാലത്ത് പകർന്ന അദ്ദേഹം രാജ്യത്തിനായി തന്റെ ജീവിതം സമർപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

‘ഈ നാടിനായി തന്റെ ജീവിതം സമർപ്പിച്ച സന്യാസിവര്യനായ സ്വാമിവിവേകാനന്ദൻ. ഈ നാടിന്റെ ഉയിർത്തെഴുന്നേൽപ്പിനായി ജനങ്ങൾക്ക് പ്രേരണം നൽകിയ മാതൃകാ പുരുഷനാണ്. രാഷ്‌ട്ര നവനിർമ്മാണം നടത്തിയത് സ്വാമിവിവേകാനന്ദനാണ്.ഇന്ത്യയിലെ യുവത്വത്തിന് മുഴുവൻ പ്രേരണ നൽകിയത് സ്വാമി വിവേകാനന്ദനാണ്. വിവേകാനന്ദ ജയന്തി രാജ്യം ദേശീയ യുവജനദിനമായി ആചരിക്കുന്നത് അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനാണ്’-പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം ഇന്ന് സ്വാമി വിവേകാനന്ദന്റെ 159-ാം ജന്മദിനമാണ് ആചരിക്കുന്നത്. ദേശീയ യുവജനദിനത്തിനോടനുബന്ധിച്ച് ‘ഇരുപത്തഞ്ചാമത് ദേശീയ യുവജനോത്സവം’ ദേശീയ യൂത്ത് ഫെസ്റ്റിവൽ പരിപാടി ഇന്ന് പ്രധാനമന്ത്രി പുതുച്ചേരിയിൽ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. തുടർന്ന് ദേശീയ യുവജന ഉച്ചകോടിയും പാനല്‍ ചര്‍ച്ചകളും. ‘മേരെ സപ്‌നോം കാ ഭാരത്, ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത ധീരന്മാര്‍’ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രണ്ട് വിഷയങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങള്‍ സമര്‍പ്പിച്ച ലേഖനങ്ങളില്‍ നിന്നാണ് ഈ ഉപന്യാസങ്ങള്‍ തെരഞ്ഞെടുത്തത്. കൂടാതെ കന്യാകുമാരി വിവേകാന്ദ കേന്ദ്രയുടെ ആഭിമുഖ്യത്തിലും വിവിധ സർവ്വകലാശാലകളും ഇന്ന് വിവേകാനന്ദ ജയന്തി പരിപാടികൾ

നടത്തി.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles