ഭാരതത്തിന്റെ ആത്മാവിനെയും ആത്മാഭിമാനത്തെയും തൊട്ടുണർത്തിയ യുവ സന്യാസിയായിരുന്ന സ്വാമി വിവേകാനന്ദൻ സമാധിയായിട്ട് ഇന്ന് 124 കൊല്ലം പിന്നിടുന്നു. ഇന്ന് അദ്ദേഹത്തിന്റെ സ്മൃതിദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സംസ്കാരത്തിനും ആത്മീയതയ്ക്കും ദേശീയ അവബോധത്തിനും സ്വാമി വിവേകാനന്ദൻ നൽകിയ അതുല്യമായ സംഭാവനകളെ പ്രശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചത്. വിവേകാനന്ദന്റെ പ്രചോദനാത്മകമായ ചിന്തകൾ യുവാക്കളെ നയിക്കുകയും വികസിത ഇന്ത്യയെക്കുറിച്ചുള്ള ദർശനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു..
“സ്വാമി വിവേകാനന്ദന്റെ നിർവാണ ദിനത്തിൽ ഞാൻ അദ്ദേഹത്തിന് കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു. ഭാരതീയ സംസ്കാരം, ആത്മീയത, ദേശീയ ബോധം എന്നിവയ്ക്ക് ആഗോളതലത്തിൽ അംഗീകാരം നേടിക്കൊടുക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും പ്രചോദനാത്മകമായ ചിന്തകളും ഇന്നും ദശലക്ഷക്കണക്കിന് യുവാക്കൾക്ക് വഴിവിളക്കായി നിലകൊള്ളുന്നു. വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അദ്ദേഹത്തിന്റെ ആത്മീയ സന്ദേശങ്ങൾ രാജ്യത്തിന് പുതിയ ഊർജ്ജവും ദിശാബോധവും നൽകിക്കൊണ്ടേയിരിക്കും.” – മോദി എക്‌സിൽ കുറിച്ചു
ഭാരതത്തിന്റെ ആത്മാവിനെയും ആത്മാഭിമാനത്തെയും ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടിയ യുവ സന്യാസി സ്വാമി വിവേകാനന്ദൻ. 1902 ജൂലൈ 4-നാണ് മഹാസമാധി അടഞ്ഞത്. ഭാരതീയ തത്ത്വചിന്തയെയും വേദാന്തത്തെയും ലോകമെമ്പാടും എത്തിച്ച അദ്ദേഹം, രാമകൃഷ്ണ മിഷൻ സ്ഥാപിച്ചതിലൂടെ സേവനത്തിന്റെയും ആത്മീയതയുടെയും വലിയൊരു സന്ദേശം നൽകി.നരേന്ദ്രനാഥ് ദത്ത എന്ന പൂർവ്വാശ്രമ നാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, ശ്രീരാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനായിരുന്നു. 1893-ൽ ചിക്കാഗോയിലെ ലോകമത സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ആഗോളതലത്തിൽ വലിയ അംഗീകാരം നേടിക്കൊടുത്തു. അവിടെ അദ്ദേഹം സാമൂഹിക സേവനത്തിന്റെയും മാനവികതയുടെയും ആദർശങ്ങൾ ഏറ്റവും ഉയർന്ന മൂല്യങ്ങളായി പ്രചരിപ്പിച്ചു. “ഉണരുക, എഴുന്നേൽക്കുക, ലക്ഷ്യത്തിലെത്തുന്നതുവരെ നിർത്തരുത്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും ഭാരതത്തിലെ യുവതലമുറയ്ക്ക് വലിയൊരു ഊർജ്ജമാണ്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…