Kerala

ഫെബ്രുവരി 15 ന് ഹാജരാകാം; ഇഡി നോട്ടീസിന് മറുപടി നൽകി സ്വപ്ന സുരേഷ്

കൊച്ചി: ഈ മാസം 15ന് ഇഡിയ്ക്ക് മുന്നിൽ മൊഴി നല്കാൻ ഹാജരാവാമെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് (Swapna Suresh). മൊഴി നല്കാൻ ഹാജരാകണമെന്ന് ഇഡി സ്വപനയ്ക്ക് ഇന്ന് സമൻസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചത്.

കസ്റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ സന്ദേശം സംബന്ധിച്ച വെളിപ്പെടുത്തലിലാണ് ഇഡി മൊഴി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. എന്നാൽ നാളെ ഹാജരാകണമെന്നാണ് സ്വപ്നയോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട സ്വപ്ന, താൻ പറഞ്ഞ കാര്യങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിക്കുമെന്ന് അറിയിച്ചു. എന്നാൽ, ആരോഗ്യപ്രശ്നങ്ങളും വ്യക്തിപരമായ അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഇപ്പോൾ സമയം നീട്ടി ചോദിച്ചിരിക്കുന്നത്. എന്നാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിച്ചത് എന്തിനെന്ന് വ്യക്തമല്ല എന്ന് സ്വപ്ന പറഞ്ഞിരുന്നു.

നേരത്തെയുള്ള കേസിന്റെ ഭാഗമാണോ അതോ പുതിയ വെളിപ്പെടുത്തലാണോ കാരണമെന്ന് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് മൊഴിയെടുക്കും എന്ന വിവരം അറിഞ്ഞത്. താൻ തെറ്റായ ഒന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിനെയും പുസ്തകത്തെ കുറിച്ചുമാണ് ചോദിക്കുന്നതെങ്കിൽ അറിയുന്നത് എല്ലാം പറയും.
ഏത് ഏജൻസി ചോദിച്ചാലും സത്യം പറയും. അന്വേഷണ ഏജൻസിയോട് പൂർണമായും സഹകരിക്കും. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും സ്വപ്ന പറഞ്ഞു.

Anandhu Ajitha

Recent Posts

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

1 hour ago

അറ്റോമിക് ക്ലോക്ക് ! സമയത്തിന്റെ കൃത്യത അളക്കുന്ന അത്ഭുത യന്ത്രം

മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…

1 hour ago

ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കുന്നു ! പെറ്റ് പെരുകുന്നു ! മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…

1 hour ago

അന്യഗ്രഹ വൈറസ് ?? ബഹിരാകാശ സഞ്ചാരികളെ ഉടനടി ഭൂമിയിലെത്തിക്കാൻ നാസ !

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…

1 hour ago

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം ! സൂക്ഷിക്കൂ | CHAITHANYAM

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…

2 hours ago

ഐശ്വര്യം ചോര്‍ന്നുപോകുന്ന അഞ്ച് വഴികള്‍ | SHUBHADINAM

വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…

2 hours ago