Saturday, October 10, 2026

പേസ്റ്റ് രൂപത്തിലാക്കി പാന്റ്സിനുള്ളിൽ തേച്ച് സ്വർണ്ണക്കടത്ത്: കണ്ണൂരിൽ അമ്മയും മകളും അറസ്റ്റിൽ

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട ( Gold Seized In Kannur Airport). കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും 26 ലക്ഷത്തിന്റെ 528 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. സംഭവത്തിൽ നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിലായി.

പേസ്റ്റ് രൂപത്തിലാക്കി പാന്റിനുള്ളിൽ തേച്ച് പിടിപ്പിച്ചാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അതേസമയം കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്നും 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 925 ഗ്രാം സ്വർണം വാരം സ്വദേശിയിൽ നിന്നാണ് കണ്ടെടുത്തത്. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ ഹസ്‌നാഫ് പിടിയിലായി. ഇതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Articles

Latest Articles