Swapna Suresh
കൊച്ചി: വിവാദ വെളിപ്പെടുത്തലിൽ മൊഴി നൽകാൻ സാവകാശം വേണമെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്(Swapna Suresh). അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ട് ദിവസത്തെ സാവകാശമാണ് സ്വപ്ന ആവശ്യപ്പെട്ടത്. ഓഫീസിൽ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ.ഡി സമയം അനുവദിക്കുകയും ചെയ്തു. അതേസമയം ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തലുകൾ. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; സംഭവം പുറത്ത് വന്നത് മറ്റൊരു കേസിന്റെ ചോദ്യം ചെയ്യലിൽ ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പറഞ്ഞതിന് പിന്നിൽ എം.ശിവശങ്കറാണെന്ന വെളിപ്പെടുത്തൽ ഗൗരവതരമായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.
അതേസമയം നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കർ മുൻകൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയതു സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ പഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പ് (ഡിഒപിടി) അന്വേഷണം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജൻസികളുടെയും അഡീഷനൽ സോളിസിറ്റർ ജനറലിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്ന തരത്തിൽ വസ്തുതാവിരുദ്ധമായ പ്രസ്താവന അടങ്ങുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…