Friday, October 2, 2026

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; സംഭവം പുറത്ത് വന്നത് മറ്റൊരു കേസിന്റെ ചോദ്യം ചെയ്യലിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടി. ഒറ്റപ്പാലം സ്വദേശി ആഷിഖാണ് മരിച്ചത്. ഇയാളുടെ സുഹൃത്തായ മുഹമ്മദ് ഫിറോസ് ഇപ്പോൾ മറ്റൊരു കേസിന്റെ ചോദ്യം ചെയ്യലിനിടയിലാണ് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം പോലീസിനോട് പറഞ്ഞത്.

രണ്ടുമാസം മുന്‍പാണ് കൊല നടന്നതെന്നാണ് പ്രതി മൊഴി നൽകിയത്. പ്രതിയുമായി പോലീസ് തെളിവെടുപ്പിന് ഒറ്റപ്പാലത്തേയ്ക്ക് തിരിച്ചു. കൊല്ലപ്പെട്ട ആഷിഖ് നിരവധി കേസുകളിലെ പ്രതിയാണ്.

Related Articles

Latest Articles