Monday, June 3, 2024
spot_img

“സ്വപ്ന മൊഴി നൽകിയില്ല”; സാവകാശം വേണമെന്നാവശ്യം; അനുവദിച്ച് ഇ.ഡി

കൊച്ചി: വിവാദ വെളിപ്പെടുത്തലിൽ മൊഴി നൽകാൻ സാവകാശം വേണമെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്(Swapna Suresh). അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ട് ദിവസത്തെ സാവകാശമാണ് സ്വപ്ന ആവശ്യപ്പെട്ടത്. ഓഫീസിൽ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ.ഡി സമയം അനുവദിക്കുകയും ചെയ്തു. അതേസമയം ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തലുകൾ. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; സംഭവം പുറത്ത് വന്നത് മറ്റൊരു കേസിന്റെ ചോദ്യം ചെയ്യലിൽ ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പറഞ്ഞതിന് പിന്നിൽ എം.ശിവശങ്കറാണെന്ന വെളിപ്പെടുത്തൽ ഗൗരവതരമായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.

അതേസമയം നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കർ മുൻകൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയതു സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ പഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പ് (ഡിഒപിടി) അന്വേഷണം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജൻസികളുടെയും അഡീഷനൽ സോളിസിറ്റർ ജനറലിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്ന തരത്തിൽ വസ്തുതാവിരുദ്ധമായ പ്രസ്താവന അടങ്ങുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

Related Articles

Latest Articles