Monday, May 20, 2024
spot_img

ഗുരുതരമായ രോഗങ്ങളുണ്ടെന്നു ശിവശങ്കർ,എന്നിട്ട് സ്വപ്നയുമൊത്ത് വിദേശത്തു പോയത് ഏഴു തവണ

തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ജാമ്യാപേക്ഷയിലാണ് ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

എന്നാൽ 7 തവണ സ്വപ്നയുമൊത്ത് ശിവശങ്കർ വിദേശയാത്ര നടത്തിയതായി കസ്റ്റംസ് കോടതിയിൽ അറിയിച്ചു. മുഴുവൻ ചെലവും വഹിച്ചത് താനാണെന്ന് ശിവശങ്കർ സമ്മതിച്ചിട്ടുമുണ്ട്. ഗരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദത്തേയും കസ്റ്റംസ് കോടതിയിൽ എതിര്‍ത്തു. 2015 മുതൽ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ വിദേശ യാത്രകൾക്കൊന്നും രോഗം തടസമായില്ലേ എന്നും കസ്റ്റംസ് ചോദിച്ചു.

യാത്രകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു. ഒരു മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയിൽ ചോദിച്ചു. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന സ്ഥലമാണ് യു എ ഇ എന്ന് കോടതി ഓർക്കണമെന്നും കസ്റ്റംസ് പറഞ്ഞു. യു എ ഇ യുമായുള്ള ബന്ധത്തെ പോലും ഈ കേസ് ബാധിച്ചുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. നാളെയാണ് ശിവശങ്കറിന്റെ ജാമ്യഹർജിയിൽ കോടതി വിധി പറയുന്നത്.

Related Articles

Latest Articles