Monday, December 15, 2025

മുഷ്താഖ് അലി ടി20 : കേരളത്തെ സഞ്ജു നയിക്കും; ശ്രീശാന്ത് ടീമിൽ നിന്ന് പുറത്ത്

ആലപ്പുഴ: ഈ വരുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. ഇത്തവണ ഡല്‍ഹിയിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുക. നവംബര്‍ നാലിന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് പരിശീലകന്‍.

കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന എസ് ശ്രീശാന്ത് പുറത്തായി. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ ജലക് സക്‌സേന എന്നിവരെ നിലനിര്‍ത്തി. മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസില്‍ തമ്ബി, സിജോമോന്‍ ജോസഫ്, വത്സന്‍ ഗോവിന്ദ്, പി കെ മിഥുന്‍, എസ് മുഥുന്‍, റോഹന്‍ എസ് കുന്നുമ്മല്‍, റോജിത് ഗണേഷ്, ഷറഫുദ്ദീന്‍, വിശ്വേശ്വരന്‍ സുരേഷ്, മനു കൃഷ്ണന്‍, എംഎസ് അഖില്‍, വൈശാഖ് ചന്ദ്രന്‍, അബ്ദുല്‍ ബാസിത്. എന്നിരാണ് മറ്റു ടീമംഗങ്ങള്‍.

Related Articles

Latest Articles