Friday, January 2, 2026

എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്: ഷാനിന് വെട്ടേറ്റതിന് പിന്നാലെ ടിജി മോഹന്‍ദാസ്

ആലപ്പുഴ: ആലപ്പുഴയെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ എസ്ഡിപിഐയ്ക്ക് താക്കീതുമായി ആർഎസ്എസ് സെെദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആക്രമിക്കപ്പെട്ടതിൽ, ടിജി മോഹന്‍ദാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ചർച്ചയാകുകയാണ്.

എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വർഷങ്ങളായി അൽപം കൂടുതലായിരുന്നു. എന്നാണു ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.

”ആലപ്പുഴയിൽ എസ്ഡിപിഐ നേതാവിന് വെട്ടേറ്റു എന്ന്!! എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.. മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വർഷങ്ങളായി അൽപം കൂടുതലായിരുന്നു കേട്ടോ.. ഈശ്വരാ ഇത് നല്ലതിനല്ലല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു”’- ടിജി മോഹന്‍ദാസ് കുറിച്ചു

Related Articles

Latest Articles