'Take available flight tickets and leave the place as soon as possible'; Instructions for American and British citizens in Lebanon
ബെയ്റൂട്ട് : ഇസ്രായേലും ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ലെബനനിൽ ഇസ്രായേൽ ആക്രമണം ഉണ്ടാകാമെന്ന് ആശങ്കയുള്ളതിനാൽ കിട്ടുന്ന വിമാന ടിക്കറ്റ് എടുത്ത് എത്രയും വേഗം ലെബനൻ വിടണമെന്ന് അമേരിക്കയും യുകെയും പൗരന്മാർക്ക് നിർദ്ദേശം നൽകി.
എയർലൈനുകൾ പലതും ലെബനനിൽ സർവീസ് നിർത്തിവക്കുകയും സേവനങ്ങൾ റദ്ദാക്കുകയും ചെയ്തുവെങ്കിലും ചിലത് പ്രവർത്തിക്കുന്നുണ്ട്. അതിനാൽ കിട്ടുന്ന ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് എത്രയും വേഗം ലെബനൻ വിടണമെന്ന് ബെയ്റൂട്ടിലെ യുഎസ് എംബസി അമേരിക്കൻ പൗരന്മാരോട് അറിയിച്ചു. സമാനരീതിയിൽ തന്നെയാണ് ബ്രിട്ടീഷ് ജനതയ്‌ക്ക് യുകെ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ലെബനനിൽ സംഘർഷ സാധ്യത കൂടുതലാണെന്നും ഏതുനിമിഷവും സ്ഥിതിഗതികൾ വഷളാകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി പ്രതികരിച്ചു.
യുഎസും യുകെയും കൂടാതെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. കഴിയുന്നത്ര വേഗം ലെബനൻ വിടണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധമാണ് ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലെത്തി നിൽക്കുന്നത്. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുടെ മുതിർന്ന നേതാവിനെയും ഹമാസ് നേതാവ് ഇസ്മയിൽ ഹനിയേയും ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘർഷ സാധ്യത വർദ്ധിച്ചത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…